കൊല്ലം പൂരം – 2023 ഉത്സാവനോട്ടീസ്
Click to Download Cover Page Kollam Pooram Notice - 2023Download
Featured
Click to Download Cover Page Kollam Pooram Notice - 2023Download
2023 സെപ്റ്റംബർ ആറിന് ബഹു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ.അനന്തഗോപൻ അവർകൾ ഉദ്ഘാടനം ചെയ്ത സനാതന ധർമ്മ പാഠശാലയിൽ തുടർക്ലാസ്സുകൾ 2023 സെപ്റ്റംബർ 24 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു.ഡോ.പുഷ്പാൻഗദൻ ക്ലാസ്സുകൾ നയിക്കും.
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃ്ണജയന്തി സമുചിതമായി ആഘോഷിച്ചു. അഷ്ട ദ്രവ്യ മഹാഗണപതി ഹോമം,ഉദയാസ്തമന ഭാഗവത പാരായണം, പാൽപായസ പൊങ്കാല, നൃത്തനൃത്യങ്ങൾ,പഞ്ചാ മൃത വിതരണം,പ്രസാദ ഊട്ട്, ഉറിയടി,മഹാതിരുവാതിര,മേജർ സെറ്റ് കഥകളി,തുടങ്ങിയ പരിപാടികൾ നടന്നു. ക്ഷേത്ര നടപ്പന്തൽ,പുതുക്കിപ്പണിത കൊടിയർച്ചനാ മണ്ഡപം,സനാതന ധർമ്മ പാഠ ശാല എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ.കേ.അനന്ത ഗോപൻ അവർകൾ നിർവഹിച്ചു.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ശ്രീകൃഷ്ണജയന്തി,ശ്രീമദ് ഭാഗവത സപ്താഹം,ലക്ഷാർച്ചന എന്നീ ചടങ്ങുകൾക്ക് വേണ്ടിയുള്ള സംഭാവന കൂപ്പണിൻ്റെ വില്പന ഉദ്ഘാടനം ഡോ.ഉണ്ണിക്കുട്ടൻ, പന്തിരിക്കൽ ഗ്രൂപ്പിന് നൽകിക്കൊണ്ട് ക്ഷേത്രം ഉപദേശകസമിതി പ്രസിഡൻ്റ് ശ്രീവർദ്ധനൻ നിർവഹിച്ചു. സെക്രട്ടറി ജി.കൃഷ്ണദാസ്,എസ്.സി.എസ്.നായർ തുടങ്ങിയവർ സമീപം.
08.09.2023(23 ചിങ്ങം 1199)വെള്ളിയാഴ്ച മുതൽ15.09.2023(30 ചിങ്ങം 1199)വെള്ളിയാഴ്ച വരെ ശ്രീമദ് ഭാഗവത സപ്താഹ വും തുടർന്ന് ശനി,ഞായർ ദിവസങ്ങളിൽ ലക്ഷാർച്ചന യും നടക്കും. ഞായറാഴ്ച ലക്ഷദീപവും ഉണ്ടായിരിക്കും. ശ്രീമദ് ഭാഗവത സപ്താഹത്തിന് പൂരം ചെയർമാൻ പത്മശ്രീ ഡോ. ബി.രവി പിള്ള(R.P. ഗ്രൂപ്പ് ചെയർമാൻ)അവർകൾ 08.09.2023 വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്ര ദീപാരാധനയ്ക്ക് ശേഷം ഭദ്രദീപം തെളിക്കും. ശ്രീ കണ്ണൻ വേദിക് യജ്ഞാചാര്യൻ ആയിരിക്കും.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ പൂർവാധികം ഭംഗിയായി 2023 സെപ്റ്റംബർ ആറാം തീയതി (1199 ചിങ്ങം 23)ബുധനാഴ്ച നടക്കും. ഉദയാസ്തമാന ഭാഗവത പാരായണം, പാൽപായസ പൊങ്കാല,സോപാന സംഗീതം,പ്രഭാത ഊട്ട്, നാരായണീയ പാരായണം, പഞ്ചാ മൃത വിതരണം,പിറന്നാളാൾ സദ്യ, ഓട്ടൻതുള്ളൽ, ഉറിയടി, മഹാതിരുവാതിര, നൃത്തനൃത്ത്യങ്ങൾ, കഥകളി, ശ്രീകൃഷ്ണ ജനന സമയത്തെ വിശേഷാൽ പൂജ കൾ എന്നിവ ഉണ്ടായിരിക്കും. അന്ന് വൈകിട്ട് 5മണിക്ക് ബഹുമാനപ്പെട്ട
2023 ഓഗസ്റ്റ് 20 ഞായറാഴ്ച വിനായക ചതുർത്ഥി ദിനത്തിൽ അഷ്‌ടദ്രവ്യ മഹാഗണപതിഹോമം ഉണ്ടായിരിക്കുന്നതാണ് . പൂജ ബുക്ചെയാണ് ദേവസം രസീത് കൗണ്ടറിൽ ബന്ധപ്പെടുക
20.07.2023(1198 കർക്കിടകം 3)വ്യാഴാഴ്ച രാവിലെ 11 നും 12 നും മദ്ധ്യേ യുള്ളശുഭമുഹൂർത്തത്തിൽ ക്ഷേത്രമുറ്റത്ത് നിർമിക്കുന്ന വലിയ നടപ്പ ന്തലിൻ്റെ സ്ഥാനനിർണയം നടത്തുന്നതും 23.07.2023(1198 കർക്കിടകം 7) ഞായറാഴ്ച രാവിലെ 8 നും 8.55 നും മദ്ധ്യേ യുള്ള ശുഭമുഹർത്തത്തിൽ ശിലാ സ്ഥാപനം നിർവഹിക്കുന്ന തുമാണ്.ഈ അവസരങ്ങളിൽ എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.സെക്രട്ടറി.
രാമായണമാസ ചടങ്ങുകൾഎല്ലാദിവസവും രാവിലെ 5.30 മുതൽ 7.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും അദ്ധ്യാത്മരാമയണ പാരായണം 12.08.2024(1198 കർക്കടകം27 )ശനിയാഴ്ച രാവിലെ 8 മഹാ മൃത്ഞ്ജയ ഹോമം. 16.08.2024(1198 കർക്കിടകം 31) രാവിലെ 5.30 മുതൽ17.08.2024(1199ചിങ്ങം 1) രാവിലെ 5.30 വരേ അഹോരാത്ര രാമായണ പാരായണം. രാവിലെ 5.30 ന് ശ്രീരാമ പട്ടാഭിഷകം പൗരാണികർ : സർവ്വ ശ്രീ.ഗംഗാധരൻ,സാബുതങ്കൻ,വസന്തകുമാർ.