History of Kollam Pooram

കൊല്ലം പൂരം

ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാവർഷവും ഏപ്രിൽ മാസത്തിൽ ആശ്രാമം മൈതാനത്തു വച്ച് നടക്കുന്ന ആഘോഷമാണ് കൊല്ലം പൂരം.ഇതിൽ കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങൾ അണിനിരക്കുന്നു. ഗജവീരൻമാരുടെ നീരാട്ടിനും ആനയൂട്ടിനും ശേഷം പ്രശസ്ത വാദ്യമേളക്കാർ നയിക്കുന്ന ആൽത്തറമേളം (തിരുമുമ്പിൽ മേളം) നടക്കുന്നു. താമരക്കുളം മഹാഗണപതി ക്ഷേത്രവും പുതിയകാവ് ഭഗവതി ക്ഷേത്രവും മുഖാമുഖം അണിനിരന്ന് നടത്തുന്ന കുടമാറ്റം പ്രസിദ്ധമാണ്. വർണാഭമായ വെടിക്കെട്ടോടെ അവസാനിക്കുന്ന കൊല്ലം പൂരം കാണുവാൻ മറ്റു ജില്ലകളിൽ നിന്നുപോലും ആളുകളെത്തുന്നു.