News

Utsavam

ആദരാഞ്ജലികൾ

ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ കീഴ്‌ശാന്തി ശ്രീ സഞ്ജീവ്കുമാർ (25) ഇന്ന് (30/10/2024) ഉച്ചക്ക് 12:30ന് വാഹനാപകടത്തിൽ മരണപ്പെട്ടു.കൊല്ലം ചന്ദനത്തോപ്പ് ചാത്തനാംകുളം കലവത്താഴത്തിൽ സനൽകുമാർ ഷീജ ദമ്പതികളുടെ മകൻ ആണ് . സംസ്കാരച്ചടങ്ങുകൾ നാളെ (31/10/2024) ഉച്ചക്ക് ശേഷം 12:15ന് കൊല്ലം ചന്ദനത്തോപ്പ് ചാത്തനാംകുളത്തുള്ള വസതിയിൽ (കലവത്താഴത്തിൽ) വച്ച് നടക്കും സഞ്ജീവ്കുമാറിന് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്ര ഉപദേശകസമിതിയുടേയും കൊല്ലം പൂരം കമ്മിറ്റിയുടെയും ഭക്തജനങ്ങളുടേയും ആദരാഞ്ജലികൾ

News Updates

കൊല്ലം പൂരം സംഘാടക സമിതി യോഗം നടന്നു

ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ 2024-2025 വർഷത്തിലെ വിഷു മഹോത്സവവും കൊല്ലം പൂരവും നടത്തുന്നതിലേക്ക് സംഘാടക സമിതി യോഗം നടന്നു. ബഹു: കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ശ്രീ.എൻ.രാജേന്ദ്രൻ ഉൽഘാടനം നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ശ്രീ. ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.അനിൽകുമാർ, ഗവണ്മെന്റ് പബ്ലിക് പ്രോസിക്യുട്ടർ അഡ്വ : സൈജു അരമന, അഡ്വ: മംഗലത്ത് ഹരികുമാർ, ശ്രീ. കെ.പി. നന്ദകുമാർ. ശ്രീ. ആർ. പ്രകാശൻ പിള്ള,ശ്രീ. ഷാജി

Utsavam

15 അംഗ വനിതാ കമ്മിറ്റി ഭരണസമിതിയെ തിരഞ്ഞെടുത്തു

ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ 2024 - 2026 വർഷക്കാലത്തേക്ക് ഉള്ള വനിതാ കമ്മിറ്റി ഭാരവാഹികളെ നറുകെടിപ്പിലൂടെ തിരഞ്ഞെടുത്തു . പ്രസിഡന്റ് : ശ്രീമതി. ബി . ആനന്ദവല്ലി അമ്മസെക്രട്ടറി : ശ്രീമതി. വി. എസ്. ഗീതവൈസ് പ്രസിഡന്റ് മാർ : ശ്രീമതി.അനിത ശ്രീകുമാർ ശ്രീമതി.സുലേഖരാജേന്ദ്രൻജോയിന്റ് സെക്രട്ടറി മാർ : ശ്രീമതി.രജനി. എസ് ശ്രീമതി. ജലജ സുരേഷ്ട്രഷറർ : ശ്രീമതി. സുജാ ഗിരികുമാർമറ്റു കമ്മിറ്റി അംഗങ്ങൾ : ശ്രീമതി. പ്രിൻസി

News Updates

വനിതാ കമ്മിറ്റി പൊതുയോഗം

ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ 2024 - 2026 വർഷ ക്കാലത്തേക്ക് ഉപദേശക സമിതി യുടെ പ്രവർത്തനങ്ങൾക്ക് കൂടെ സഹായിക്കാൻ ഞറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വനിതാ കമ്മിറ്റി. യോഗത്തിൽ ഉപദേശക സമിതി പ്രസിഡന്റ് ശ്രീ. സുരേഷ് ബി അദധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. എം അനിൽകുമാർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ മുൻ വനിതാ കമ്മിറ്റി പ്രസിഡന്റ് ശ്രീമതി. തങ്കമണി, സെക്രട്ടറി ശ്രീമതി. രാധ, ട്രഷറർ ശ്രീമതി. സുനിത നന്ദ

News Updates

സംഗീതകച്ചേരി

ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സാവത്തോടു അനുബന്ധിച്ചു വിജയദശമി ദിവസം സംഗീതകച്ചേരി നടത്തിയ ആശ്രാമം നിസാം .എ .റഹ്‌മാൻ അവർകളെ ഉപദേശക സമിതി പ്രസിഡന്റ് ബി സുരേഷ് , സെക്രട്ടറി എം. അനിൽകുമാർ എന്നിവർ ചേർന്ന് പൊന്നാട അണിയിക്കുന്നു.

Other temple festivals

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭം

ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ വിദ്യാരംഭം മേൽശാന്തി ശ്രീ.മണിയൻ പോറ്റി അവർകൾ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കുന്നു. 

Other temple festivals

പൂജയെടുപ്പ് പൂജ

Other temple festivals

നവരാത്രി മഹോത്സാവത്തോടു അനുബന്ധിച്ചു വിവിധ നൃത്ത വിദ്യാലയങ്ങളുടെ കലാപരിപാടികൾ നടന്നു

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സാവങ്ങളുടെ ഭാഗമായി വിവിധദിവസങ്ങളിലായി വിവിധ നൃത്ത വിദ്യാലയങ്ങൾ നടത്തിയ കല പരിപാടികൾ നടന്നു . വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ നൃത്ത പരിപാടികൾ അവതരിപ്പിച്ചു. നൃത്തവിദ്യാലയങ്ങൾ ആയ നടനം ഡാൻസ് അക്കാദമി ,ആശ്രാമാത്തിനും ത്രയംബക കലാക്ഷേത്രത്തിനും വിദ്യാർത്ഥികൾക്കും ദൈവനാമത്തിൽ ഉള്ള കൃതജ്ഞത അറിയിക്കുന്നു. https://youtu.be/jaHt0HeOZXI

News Updates

ശ്രീമദ് ഭഗവത് ഗീതാജ്ഞാന യജ്ഞo വിളംബര റാലിക്ക് സ്വീകരണം

വ്യാസ പ്രസാദം - 2024ശ്രീമദ് ഭഗവത് ഗീതാജ്ഞാന യജ്ഞo വിളംബര റാലിക്ക് സ്വീകണം നൽകുന്നു. യ്ജ്ഞാചര്യൻ സംപൂജ്യ സ്വാമി അദ്ധ്യൻമാനന്ദ സരസ്വതി അവർകളെ ഉപദേശക സമിതി സെക്രട്ടറി എം. അനിൽകുമാർ പൊന്നാട അണിയിക്കുന്നു . കെ. എസ്. ദിലീപ്, ജി. രാജീവ്‌, ജെ. ബേബി, സുനു സുകുമാരൻ, ജലജ രാജൻ , സബ് ഗ്രൂപ്പ്‌ ഓഫീസർ ശ്രീ. രാജേന്ദ്രൻ പിള്ള, ശ്രീ. എം. എസ്. ബാബു എന്നിവർ സമീപം

Other temple festivals

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടു അനുബന്ധിച്ചു പ്രഭാഷണം നടന്നു

ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സവം എട്ടാം ദിവസം ശ്രീ. ഉണ്ണി രാജ് ,ആശ്രാമം നടത്തിയ ഗീത പ്രഭാഷണം https://youtu.be/x6vtbjRRU7g