നിറപുത്തരി
കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 12 രാവിലെ 5:45 നും 6:30 മണിക് ഇടക് നിറപുത്തരി ചടങ്ങു നടക്കുന്നതാണ്. ദേവസ്വം രസീത് രൂപ 15
കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 12 രാവിലെ 5:45 നും 6:30 മണിക് ഇടക് നിറപുത്തരി ചടങ്ങു നടക്കുന്നതാണ്. ദേവസ്വം രസീത് രൂപ 15
കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 17,2024 നു വൈകിട്ട് 6:30 മുതൽ വീണാധാരിണി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് പേട്ട, തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീമതി വിദ്യാ സച്ചിൻ അവതരിപ്പിക്കുന്ന കർണ്ണാടക സംഗീത കച്ചേരി നടത്തുന്നു .
കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഭക്തജനങ്ങളുടെ രജിസ്‌ട്രേഷൻ (ഇതുവരെ പേരുചേർക്കാത്തവരുടെ ) നടപടികൾ ആരംഭിച്ചിരിക്കുന്നു.പേര് രജിസ്റ്റർ ചെയ്യാൻ ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസറെ സമീപിക്കുക . ഫീസ് : Rs 100 ആവശ്യമായ രേഖകൾ : 2 പാസ്പോര്ട്ട് സൈസ് ഫോട്ടോയും ആധാർ കാർഡ് കോപ്പിയും അവസാന തീയതി : 06/Aug/2024 കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു 5KM ചുറ്റളവിൽ ഉള്ള ഭക്തജനങ്ങൾക്കു മാത്രമായി അംഗത്വം
ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര അഡ്വൈസറി കമ്മിറ്റി (അഡ്‌ഹോക് ) 2024. പ്രവർത്തന റിപ്പോർട്ട് DOWNLOAD HERE
വിഷുമഹോത്സവ-കൊല്ലം പൂരം കമ്മിറ്റി യോഗം2024 മെയ് 19ന് നടന്നു . ഉത്സവത്തിൻ്റെയുംകൊല്ലം പൂരത്തിൻ്റെയുംവിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകരേയും ആശ്രാമം ക്ഷേത്ര ഉപദേശകസമിതി (അഡ്‌ഹോക്) മോമെന്റോ നൽകി ആദരിച്ചു. കൊല്ലം പൂരത്തിന്റെ ഘടകക്ഷേത്രങ്ങളായ കൊല്ലം ശ്രീ പുതിയകാവ് ക്ഷേത്ര ഭാരവാഹികളെയും കൊല്ലം ശ്രീ താമരക്കുളം മഹാഗണപതി ക്ഷേത്ര ഭാരവാഹികളെയും മറ്റ് ഘടക ക്ഷേത്രഭാരവാഹി കളെയും ആദരിച്ചു. ഉപദേശകസമിതി (അഡ്‌ഹോക്) കൺവീനർ അഡ്വ മംഗലത്തു കെ.ഹരികുമാറിനെ ഉപദേശകസമിതി അംഗങ്ങൾ പൊന്നാട അണിയിച്ചു ആദരിച്ചു .
33 വർഷത്തെ സേവനത്തിൽ നിന്നും വിരമിക്കുന്ന ആശ്രാമം ശ്രീൃഷ്ണ സ്വാമി മഹാക്ഷേത്രത്തിലെ മേൽശാന്തി ശ്രീ. എച്ച്.കൃഷ്ണൻ പോറ്റി യ്ക്ക് സമുചിതമായ യാത്രയയപ്പ് നൽകി.ക്ഷേത്രോപദേശകസമിതി (ADHOC)ക്കുവേണ്ടി കൺവീനർ അഡ്വക്കേറ്റ് ശ്രീ.മംഗലത്ത് ഹരികുമാർ ഉപഹാരം സമർപ്പിച്ചു.സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ.ദിലീപ്കുമാർ,ക്ഷേത്രം ജീവനക്കാർ,ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.ക്ഷേത്ര ഭാരവാഹികളായ ശ്രീ.ശ്രീവർദ്ധനൻ, ശ്രീ.മുകുന്ദൻ, ശ്രീ.കൃഷ്ണദാസ്, ശ്രീ.S.C.S നായർ, ശ്രീ.വിമൽ റോയ് വി.പി, ശ്രീ.ബിജോണി ദാസ്, തങ്കമണി ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മാതൃഭൂമി നന്ദിലത് G mart വിഷുസമ്മാനപദ്ധതി വിജയികൾക്ക് സമ്മാനവിതരണം 20 April നടത്തി
Click to Download the Notice