Other temple festivals

News Updates

മുണ്ടക്കൽ തുമ്പറ ക്ഷേത്രത്തിൽ ശ്രീമത് ദേവീ ഭാഗവത നവാഹ യജ്ഞ൦

കൊല്ലം പൂരത്തിന്റെ ഘടക ക്ഷേത്രമായ തുമ്പറ മഹാദേവി ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രതിഷ്ഠ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തി . 2023 നവംബർ 14 ചൊവ്വ മുതൽ 23 വ്യാഴം വരെ (1199 തുലാം 28 മുതൽ വൃശ്ചികം 7 വരെ) യജ്ഞ ആചാര്യൻ ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിൽ നേത്ര്ത്ഥത്തിൽ നടക്കുന്നു.

News Updates

മണ്ഡല ചിറപ്പ് – 2023

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹക്ഷേത്രത്തോട് ചേർന്നുള്ള മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ത്ത്തിൽ 1199 വൃശ്ചികം ഒന്നു (17.11.2023)വെള്ളിയാഴ്ചമുതൽ മണ്ഡല ചിറപ്പ് ആരംഭിക്കുന്നു.മണ്ഡല ചിറപ്പിനോടനുബ ന്ധിച്ചു എല്ലാ ദിവസങ്ങളിലും ദീപാരാധനയ്ക്ക് ശേഷം ഭജന, കടല പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കും.മണ്ഡലകാലത്ത് രാത്രി ഒൻപതു മണിക്ക് ശേഷമേ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നട അടക്കുകയുള്ളു.

News Updates

നവരാത്രി ആഘോഷം

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര ത്തിലെ നവരാത്രി മഹോത്സത്തിൻ്റെ ഭാഗമായ ബോമ്മക്കൊലു സമർപ്പണം ഞായറാഴ്ച15.10.2023) രാവിലെ 8.30 ന് നടക്കും.നവരാത്രി ദിവസങ്ങളിൽ സംഗീതാർച്ചന, നൃത്താർച്ചന,മധുര പലഹാര വിതരണം,തുടങ്ങിയവ ഉണ്ടായിരിക്കും

News Updates

ആയില്യ പൂജ

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര ത്തിലെ സർപക്കാവിൽ കന്നി മാസ ആയില്യ പൂജ 2023 ഒക്ടോബർ ഒൻപതാം തീയതി തിങ്കളാഴ്ച(1199കന്നി 22)രാവിലെ 12 മണിക്ക്

News Updates

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന സപ്താഹത്തിനു വേദിയിൽ ഭദ്രദീപപ്രകാശനംഡോ.ശ്യാം ഉണ്ണികൃഷ്ണൻ നിർവഹിച്ചു .

News Updates

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃ്ണജയന്തി സമുചിതമായി ആഘോഷിച്ചു. അഷ്ട ദ്രവ്യ മഹാഗണപതി ഹോമം,ഉദയാസ്തമന ഭാഗവത പാരായണം, പാൽപായസ പൊങ്കാല, നൃത്തനൃത്യങ്ങൾ,പഞ്ചാ മൃത വിതരണം,പ്രസാദ ഊട്ട്, ഉറിയടി,മഹാതിരുവാതിര,മേജർ സെറ്റ് കഥകളി,തുടങ്ങിയ പരിപാടികൾ നടന്നു. ക്ഷേത്ര നടപ്പന്തൽ,പുതുക്കിപ്പണിത കൊടിയർച്ചനാ മണ്ഡപം,സനാതന ധർമ്മ പാഠ ശാല എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ.കേ.അനന്ത ഗോപൻ അവർകൾ നിർവഹിച്ചു.

Other temple festivals

ശ്രീമദ് ഭാഗവത സപ്താഹം

08.09.2023(23 ചിങ്ങം 1199)വെള്ളിയാഴ്ച മുതൽ15.09.2023(30 ചിങ്ങം 1199)വെള്ളിയാഴ്ച വരെ ശ്രീമദ് ഭാഗവത സപ്താഹ വും തുടർന്ന് ശനി,ഞായർ ദിവസങ്ങളിൽ ലക്ഷാർച്ചന യും നടക്കും. ഞായറാഴ്ച ലക്ഷദീപവും ഉണ്ടായിരിക്കും. ശ്രീമദ് ഭാഗവത സപ്താഹത്തിന് പൂരം ചെയർമാൻ പത്മശ്രീ ഡോ. ബി.രവി പിള്ള(R.P. ഗ്രൂപ്പ് ചെയർമാൻ)അവർകൾ 08.09.2023 വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്ര ദീപാരാധനയ്ക്ക് ശേഷം ഭദ്രദീപം തെളിക്കും. ശ്രീ കണ്ണൻ വേദിക് യജ്ഞാചാര്യൻ ആയിരിക്കും.

Other temple festivals

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ പൂർവാധികം ഭംഗിയായി 2023 സെപ്റ്റംബർ ആറാം തീയതി (1199 ചിങ്ങം 23)ബുധനാഴ്ച നടക്കും. ഉദയാസ്തമാന ഭാഗവത പാരായണം, പാൽപായസ പൊങ്കാല,സോപാന സംഗീതം,പ്രഭാത ഊട്ട്, നാരായണീയ പാരായണം, പഞ്ചാ മൃത വിതരണം,പിറന്നാളാൾ സദ്യ, ഓട്ടൻതുള്ളൽ, ഉറിയടി, മഹാതിരുവാതിര, നൃത്തനൃത്ത്യങ്ങൾ, കഥകളി, ശ്രീകൃഷ്ണ ജനന സമയത്തെ വിശേഷാൽ പൂജ കൾ എന്നിവ ഉണ്ടായിരിക്കും. അന്ന് വൈകിട്ട് 5മണിക്ക് ബഹുമാനപ്പെട്ട

News Updates

അഷ്‌ടദ്രവ്യ മഹാഗണപതിഹോമം

2023 ഓഗസ്റ്റ് 20 ഞായറാഴ്ച വിനായക ചതുർത്ഥി ദിനത്തിൽ അഷ്‌ടദ്രവ്യ മഹാഗണപതിഹോമം ഉണ്ടായിരിക്കുന്നതാണ് . പൂജ ബുക്ചെയാണ് ദേവസം രസീത് കൗണ്ടറിൽ ബന്ധപ്പെടുക

Other temple festivals

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാക്ഷേത്രത്തിലെ രാമായണമാസ ആചരണം

രാമായണമാസ ചടങ്ങുകൾഎല്ലാദിവസവും രാവിലെ 5.30 മുതൽ 7.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും അദ്ധ്യാത്മരാമയണ പാരായണം 12.08.2024(1198 കർക്കടകം27 )ശനിയാഴ്ച രാവിലെ 8 മഹാ മൃത്ഞ്ജയ ഹോമം. 16.08.2024(1198 കർക്കിടകം 31) രാവിലെ 5.30 മുതൽ17.08.2024(1199ചിങ്ങം 1) രാവിലെ 5.30 വരേ അഹോരാത്ര രാമായണ പാരായണം. രാവിലെ 5.30 ന് ശ്രീരാമ പട്ടാഭിഷകം പൗരാണികർ : സർവ്വ ശ്രീ.ഗംഗാധരൻ,സാബുതങ്കൻ,വസന്തകുമാർ.