പൂജയെടുപ്പ് പൂജ
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സാവങ്ങളുടെ ഭാഗമായി വിവിധദിവസങ്ങളിലായി വിവിധ നൃത്ത വിദ്യാലയങ്ങൾ നടത്തിയ കല പരിപാടികൾ നടന്നു . വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ നൃത്ത പരിപാടികൾ അവതരിപ്പിച്ചു. നൃത്തവിദ്യാലയങ്ങൾ ആയ നടനം ഡാൻസ് അക്കാദമി ,ആശ്രാമാത്തിനും ത്രയംബക കലാക്ഷേത്രത്തിനും വിദ്യാർത്ഥികൾക്കും ദൈവനാമത്തിൽ ഉള്ള കൃതജ്ഞത അറിയിക്കുന്നു. https://youtu.be/jaHt0HeOZXI
വ്യാസ പ്രസാദം - 2024ശ്രീമദ് ഭഗവത് ഗീതാജ്ഞാന യജ്ഞo വിളംബര റാലിക്ക് സ്വീകണം നൽകുന്നു. യ്ജ്ഞാചര്യൻ സംപൂജ്യ സ്വാമി അദ്ധ്യൻമാനന്ദ സരസ്വതി അവർകളെ ഉപദേശക സമിതി സെക്രട്ടറി എം. അനിൽകുമാർ പൊന്നാട അണിയിക്കുന്നു . കെ. എസ്. ദിലീപ്, ജി. രാജീവ്, ജെ. ബേബി, സുനു സുകുമാരൻ, ജലജ രാജൻ , സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ. രാജേന്ദ്രൻ പിള്ള, ശ്രീ. എം. എസ്. ബാബു എന്നിവർ സമീപം
ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സവം എട്ടാം ദിവസം ശ്രീ. ഉണ്ണി രാജ് ,ആശ്രാമം നടത്തിയ ഗീത പ്രഭാഷണം https://youtu.be/x6vtbjRRU7g
ആശ്രാമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗണപതി കോവിലിൽ നടത്തപ്പെടുന്ന വിനായക ചതുർത്തി മഹോത്സവത്തിന്റെ നോട്ടീസ് ഉപദേശക സമിതി പ്രസിഡന്റ് ശ്രീ സുരേഷ് ബി യും സെക്രട്ടറി ശ്രീ എം അനിൽകുമാറും ചേർന്ന് അഡ്വ ജി വേണുഗോപാലിനും , ശ്രീ റ്റി എസ് ദേവ ദത്തനും നൽകി ഉൽഘാടനം നിർവഹിച്ചു. ശ്രീ ശരത് രാജ് , ശ്രീ സജിത്ത് ആർ, ശ്രീ സുനു സുകുമാരൻ , ശ്രീ ജി രാജീവ്,
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ നല്ല രീതിയിൽ ഒരു കർണാടക സംഗീത കച്ചേരി അവതരിപ്പിച്ച ശ്രീമതി വിദ്യാ സച്ചിനും വീണാധാരിണി സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക് പേട്ട, തിരുവനന്തപുരത്തിനും ആശ്രാമം ഉണ്ണിക്കണ്ണന്റെ പേരിൽ ഉള്ള നന്ദി രേഖപെടുത്തുന്നു
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയുടെയും കൊല്ലം പൂരം കമ്മിറ്റിയുടേയും തിരഞ്ഞെടുപ്പ് നടന്നു. ശ്രീ സുരേഷ് ( പ്രസിഡന്റ്),ശ്രീ അനിൽകുമാർ (സെക്രട്ടറി) ,ശ്രീ ശരത് രാജ് (വൈസ് പ്രസിഡന്റ് )ആയി 13 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു