ആശ്രാമം ശ്രീകൃഷ്ണസാമി ക്ഷേത്രം
നവരാത്രി മഹോത്സവം
ഒക്ടോബർ 11 മുതൽ 21 വരെ
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നവരാത്രി (കോടിയർച്ചന) മണ്ഡപത്തിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും സഹസ്രനാമാർച്ചന ഉണ്ടായിരിക്കുന്നതാണ്.
സംഗീതാർച്ചന വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ദേവസ്വം കൗണ്ടറിലെ രജിസ്റ്ററിൽ പേര് വിവരവും ഇനവും സമയവും രേഖപ്പെടുത്തി ക്രമമായി നടത്താവുന്നതാണ്.
നവരാത്രി മണ്ഡപത്തിൽ പരിപാടികൾ നടത്താവുന്ന സമയം
രാവിലെ 8 മണിമുതൽ 11.45 വരെയും
വൈകിട്ട് 6 മണി മുതൽ 7.45 വരെയും
(പരിപാടികൾ നടത്തുന്ന സമയം മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് )
വിജയദശമി ദിവസം രാവിലെ പൂജ എടുത്തശേഷം ക്ഷേത്രാചാരാനുഷ്ടാനങ്ങൾക്ക് അനുയോജ്യമായ കലാപരിപാടികൾ ദേവസ്വം കൗണ്ടറിൽ പേര്, ഇനവും, സമയവും രജിസ്റ്ററിൽ രേഖപ്പെടുത്തുന്ന ക്രമത്തിൽ നിശ്ചിത സമയത്ത് മണ്ഡപത്തിൽ നടത്താവുന്നതാണ്.
എല്ലാ ദിവസവും അത്താഴ പൂജയ്ക്ക് ഭക്തർക്ക് മധുരപലഹാരങ്ങളും പഴങ്ങളും നേർച്ചയായി സമർപ്പിക്കാവുന്നതും വഴിപാടുകൾ പ്രസാദമായി വിതരണം ചെയ്യുന്നതുമാണ്