Download Notice
സെപ്റ്റംബർ 6 അഷ്ടമി രോഹിണി ദിവസം രാത്രി 9.30 മുതൽ മേജർസെറ്റ് കഥകളി. കഥ: 1,സന്താനഗോപാലം 2 കുചേലവൃത്തം പങ്കെടുക്കുന്നവരും കഥാപാത്രങ്ങളും, പുറപ്പാട്: മാസ്റ്റർ അഭിജിത്ത് പ്രശാന്ത് കുമാരി നവരംഗം ഗൗരീ നന്ദന സന്താനഗോപാലം ശ്രകൃഷ്ണൻ: കലാമണ്ഡലം ശ്യാംദാസ് അർജുനൻ: കലാമണ്ഡലം വിജയകൃഷ്ണനുണ്ണിത്താൻ ബ്രാഹ്മണൻ: കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരി ബ്രാഹ്മണ സ്ത്രീ.. കലാമണ്ഡലം ആരോമൽ വൃദ്ധ .. മാസ്റ്റർ അഭിജിത്ത് കുചേലവൃത്തം കുചേലൻ - ഹരിപ്പാട് ബാലകൃഷ്ണൻ ശ്രീകൃഷ്ണൻ.. കലാമണ്ഡലം പ്രശാന്ത് രുഗ്മിണി : […]
ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര ത്തിലെ സർപക്കാവിൽ കന്നി മാസ ആയില്യ പൂജ 2023 ഒക്ടോബർ ഒൻപതാം തീയതി തിങ്കളാഴ്ച(1199കന്നി 22)രാവിലെ 12 മണിക്ക്
കൊല്ലം പൂരത്തിന്റെ ഘടക ക്ഷേത്രമായ തുമ്പറ മഹാദേവി ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രതിഷ്ഠ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തി . 2023 നവംബർ 14 ചൊവ്വ മുതൽ 23 വ്യാഴം വരെ (1199 തുലാം 28 മുതൽ വൃശ്ചികം 7 വരെ) യജ്ഞ ആചാര്യൻ ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിൽ നേത്ര്ത്ഥത്തിൽ നടക്കുന്നു.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹക്ഷേത്രത്തോട് ചേർന്നുള്ള മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ത്ത്തിൽ 1199 വൃശ്ചികം ഒന്നു (17.11.2023)വെള്ളിയാഴ്ചമുതൽ മണ്ഡല ചിറപ്പ് ആരംഭിക്കുന്നു.മണ്ഡല ചിറപ്പിനോടനുബ ന്ധിച്ചു എല്ലാ ദിവസങ്ങളിലും ദീപാരാധനയ്ക്ക് ശേഷം ഭജന, കടല പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കും.മണ്ഡലകാലത്ത് രാത്രി ഒൻപതു മണിക്ക് ശേഷമേ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നട അടക്കുകയുള്ളു.
1199 വൃശ്ചികം 7(23.11.2023)വ്യാഴാഴ്ച്ച ഗുരുവായൂർ ഏകാദശി(ഉത്ഥാന ഏകാദശി)ദിവസം രാവിലെ 8.30 മുതൽ മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ത്തിൽ ശുദ്ധികർമ്മങ്ങളും 11 മണി മുതൽ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകവും ഉണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങളും ഈ ചടങ്ങുകളിൽ പങ്കെടു ക്കണമെന്ന് ഈശ്വരനാമത്തിൽ അഭ്യർഥിക്കുന്നു.