Utsavam

ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ 2022 ഓഗസ്റ്റ് 11 മുതൽ സഹസ്രകലശാഭിഷേകം ആരംഭിക്കുന്നു. ആറു ദിവസം നീണ്ടുനിൽക്കുന്ന ഈ ചടങ്ങുകൾ ഓഗസ്റ്റ് മാസം 16 വരെ നീളും. 50 ഓളം വൈദികർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെയും മേൽശാന്തി ബ്രഹ്മശ്രീ H .കൃഷ്ണൻ പോറ്റിയുടേയും നേതൃത്വത്തിലാണ് ഈ ബ്രിഹത്കർമ്മം നിർവഹിക്കുന്നത്.

ക്ഷേത്രത്തിൽ പ്രതിഷ്ഠിതമായ വിഗ്രഹത്തിൽ ആവാഹിക്കപെട്ട ശ്രീകൃഷ്ണ ചൈതന്യത്തിന് പതിന്മടങ്ങ് വർദ്ധനവ് ഉണ്ടാകുവാൻ സഹായിക്കുന്ന ഈ ചടങ്ങുകൾ അത്യപൂർവ്വവും അതിവിശിഷ്ടവുമാണ്. ഈ ക്ഷേത്രത്തിൽ ഒരു വ്യാഴവട്ട കാലത്തിനു മുൻപാണ് ഈ ചടങ്ങുകൾ നടന്നിട്ടുള്ളത് . അമൂല്യവും സുഗമമായി ലഭ്യമല്ലാത്തതുമായ അനവധി ഔഷധവസ്തുക്കളും വിശിഷ്ട ദ്രവ്യങ്ങളും ഉപയോഗിച്ച് ചെയ്യുന്ന ക്രിയകളിലൂടെ 1008 കലശങ്ങളിൽ ശേഖരിച്ച ജലത്തെയും മറ്റു വിശിഷ്ട ദ്രവ്യങ്ങളെയും സമ്പുഷ്ടമാക്കി അവയെ ദേവന് അഭിഷേകം ചെയുന്നതാണ് ഈ പൂജാപദ്ധതിയുടെ പ്രധാനഭാഗം. ഇതോടുഒപ്പം ചെയ്യുന്ന വിശിഷ്ടഹോമങ്ങളും ശുദ്ധിക്രിയകളും മറ്റും ഈ പൂജാപദ്ധതിയെ അതിവിശിഷ്ടമാകുന്നു . ഇത്‌ മൂലം ദേവന് സംഭവിക്കുന്ന ചൈതന്യവർദ്ധനവ് ഓരോ ഭക്തനിലും വിശിഷ്യാ നാടിനാകെ തന്നെ ക്ഷേമൈശ്വര്യവർദ്ധനവിന് കരണഭൂതമാകും എന്ന് വിശ്വസിക്കപ്പെടുന്നു . ആറ് ദിവസത്തെ സഹസ്രകലശാഭിഷേകം ചടങ്ങുകളെ തുടർന്ന് ലക്ഷാർച്ചനയും ലക്ഷദീപവും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും ഈ മാസം 17 ,18 തീയതികളിൽ നടക്കും .കഥകളി .ഓട്ടൻതുള്ളൽ .നൃത്തനൃത്ത്യങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികൾ പിറന്നാൾസദ്യയും സമൂഹതിരുവാതിരയും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും