ഓം നമോ നാരായണായ
സ്നേഹം നിറഞ്ഞ കമ്മിറ്റി അംഗങ്ങളെ,
ഈ വർഷത്തെ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് നമ്മൾ നടത്തിവരാറുള്ള മെഗാ തിരുവാതിരയുടെ പരിശീലന തുടക്കം കുറിക്കുകയാണ്.
ഈ വരുന്ന ഞായറാഴ്ച (05/07/2026) രാവിലെ 11:15-നും 11:45-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ എസ്.ബി. ഓഡിറ്റോറിയം കോമ്പൗണ്ടിൽ വെച്ച് പരിശീലനത്തിന് തുടക്കമാകും. വനിതാ കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ മകൾ അർച്ചന ടീച്ചറുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ തിരുവാതിര പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ ക്ഷേത്ര ഉപദേശക സമിതി കമ്മിറ്റി സെക്രട്ടറി ശ്രീമാൻ അനിൽകുമാർ ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഈ മെഗാ തിരുവാതിരയിൽ എല്ലാ വനിതാ അംഗങ്ങളും സജീവമായി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭഗവാന്റെ നാമത്തിൽ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.