News Updates

News Updates

താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്ര മണ്ഡലപൂജ മഹോത്സവം – 2023

കൊല്ലം പൂരം ഘടക പൂരമായ താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡലപൂജ മഹോത്സവം 1199 ധനു 2 തീയതി (18-12-2023) തിങ്കളാഴ്ച രാവിലെ 7 മണിക്ക് തൃക്കൊടിയേരി 11-5-1199 (27-12-2023) വരെ വിവിധ കലാപരിപാടികളോടു കൂടി പൂർവ്വാധികം ഭംഗിയായി നടത്തുകയാണ്ക്ഷേത്ര തിരുനടയുടെ മുൻവശത്ത് വെച്ച് നടത്തപ്പെടുന്ന മഹാ ഊട്ടുപൂജ, സമൂഹസദ്യ, ഗണപതി ഭഗവാൻറെ ഊഞ്ഞാലാട്ടം, സ്വർണ്ണ അങ്കി തിരുവാഭരണ എഴുന്നെള്ളത്ത് ഘോഷയാത്ര, മണ്ഡലപൂജ മഹോത്സവം കലാപരിപാടികൾ മുതലായവയുടെ വിജയകരമായ നടത്തിപ്പിനും,

News Updates

മുണ്ടക്കൽ തുമ്പറ ക്ഷേത്രത്തിൽ ശ്രീമത് ദേവീ ഭാഗവത നവാഹ യജ്ഞ൦

കൊല്ലം പൂരത്തിന്റെ ഘടക ക്ഷേത്രമായ തുമ്പറ മഹാദേവി ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രതിഷ്ഠ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തി . 2023 നവംബർ 14 ചൊവ്വ മുതൽ 23 വ്യാഴം വരെ (1199 തുലാം 28 മുതൽ വൃശ്ചികം 7 വരെ) യജ്ഞ ആചാര്യൻ ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിൽ നേത്ര്ത്ഥത്തിൽ നടക്കുന്നു.

News Updates

ശുദ്ധികർമ്മങ്ങളും കളഭാഭിഷേകവും

1199 വൃശ്ചികം 7(23.11.2023)വ്യാഴാഴ്ച്ച ഗുരുവായൂർ ഏകാദശി(ഉത്ഥാന ഏകാദശി)ദിവസം രാവിലെ 8.30 മുതൽ മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ത്തിൽ ശുദ്ധികർമ്മങ്ങളും 11 മണി മുതൽ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകവും ഉണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങളും ഈ ചടങ്ങുകളിൽ പങ്കെടു ക്കണമെന്ന് ഈശ്വരനാമത്തിൽ അഭ്യർഥിക്കുന്നു.

News Updates

മണ്ഡല ചിറപ്പ് – 2023

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹക്ഷേത്രത്തോട് ചേർന്നുള്ള മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ത്ത്തിൽ 1199 വൃശ്ചികം ഒന്നു (17.11.2023)വെള്ളിയാഴ്ചമുതൽ മണ്ഡല ചിറപ്പ് ആരംഭിക്കുന്നു.മണ്ഡല ചിറപ്പിനോടനുബ ന്ധിച്ചു എല്ലാ ദിവസങ്ങളിലും ദീപാരാധനയ്ക്ക് ശേഷം ഭജന, കടല പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കും.മണ്ഡലകാലത്ത് രാത്രി ഒൻപതു മണിക്ക് ശേഷമേ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നട അടക്കുകയുള്ളു.

News Updates

നവരാത്രി ആഘോഷം

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര ത്തിലെ നവരാത്രി മഹോത്സത്തിൻ്റെ ഭാഗമായ ബോമ്മക്കൊലു സമർപ്പണം ഞായറാഴ്ച15.10.2023) രാവിലെ 8.30 ന് നടക്കും.നവരാത്രി ദിവസങ്ങളിൽ സംഗീതാർച്ചന, നൃത്താർച്ചന,മധുര പലഹാര വിതരണം,തുടങ്ങിയവ ഉണ്ടായിരിക്കും

News Updates

ആയില്യ പൂജ

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര ത്തിലെ സർപക്കാവിൽ കന്നി മാസ ആയില്യ പൂജ 2023 ഒക്ടോബർ ഒൻപതാം തീയതി തിങ്കളാഴ്ച(1199കന്നി 22)രാവിലെ 12 മണിക്ക്

News Updates

സനാതന ധർമ്മ പാഠശാലയിൽ ക്ലാസ് തുടങ്ങി

2023 സെപ്റ്റംബർ ആറിന് ബഹു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ.അനന്തഗോപൻ അവർകൾ ഉദ്ഘാടനം ചെയ്ത സനാതന ധർമ്മ പാഠശാലയിൽ തുടർക്ലാസ്സുകൾ 2023 സെപ്റ്റംബർ 24 ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു.ഡോ.പുഷ്പാൻഗദൻ ക്ലാസ്സുകൾ നയിക്കും.

News Updates

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന സപ്താഹത്തിനു വേദിയിൽ ഭദ്രദീപപ്രകാശനംഡോ.ശ്യാം ഉണ്ണികൃഷ്ണൻ നിർവഹിച്ചു .

News Updates

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃ്ണജയന്തി സമുചിതമായി ആഘോഷിച്ചു. അഷ്ട ദ്രവ്യ മഹാഗണപതി ഹോമം,ഉദയാസ്തമന ഭാഗവത പാരായണം, പാൽപായസ പൊങ്കാല, നൃത്തനൃത്യങ്ങൾ,പഞ്ചാ മൃത വിതരണം,പ്രസാദ ഊട്ട്, ഉറിയടി,മഹാതിരുവാതിര,മേജർ സെറ്റ് കഥകളി,തുടങ്ങിയ പരിപാടികൾ നടന്നു. ക്ഷേത്ര നടപ്പന്തൽ,പുതുക്കിപ്പണിത കൊടിയർച്ചനാ മണ്ഡപം,സനാതന ധർമ്മ പാഠ ശാല എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ.കേ.അനന്ത ഗോപൻ അവർകൾ നിർവഹിച്ചു.

News Updates

സപ്തഹതി൯െറയു൦ ലക്ഷാർചനയുടെയു൦ കൂപ്പൺ വിതരണ ഉദ്‌ഘാടനം

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ശ്രീകൃഷ്ണജയന്തി,ശ്രീമദ് ഭാഗവത സപ്താഹം,ലക്ഷാർച്ചന എന്നീ ചടങ്ങുകൾക്ക് വേണ്ടിയുള്ള സംഭാവന കൂപ്പണിൻ്റെ വില്പന ഉദ്ഘാടനം ഡോ.ഉണ്ണിക്കുട്ടൻ, പന്തിരിക്കൽ ഗ്രൂപ്പിന് നൽകിക്കൊണ്ട് ക്ഷേത്രം ഉപദേശകസമിതി പ്രസിഡൻ്റ് ശ്രീവർദ്ധനൻ നിർവഹിച്ചു. സെക്രട്ടറി ജി.കൃഷ്ണദാസ്,എസ്.സി.എസ്.നായർ തുടങ്ങിയവർ സമീപം.