ആശ്രാമം ശ്രീ മുനീശ്വര സ്വാമി ക്ഷേത്രത്തിൽ അഷ്ടമംഗലദേവപ്രശ്നപരിഹാരക്രിയകളും അഷ്ടബന്ധ നവീകരണ കലശവും
സ്വാമിയേ ശരണമയ്യപ്പാ 🙏 ഭക്ത ജനങ്ങളെ ,ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല കാല ചിറപ്പ് മഹോത്സവം 2024 നവംബർ 16 മുതൽ ഡിസംബർ 26 (1200 വൃശ്ചികം 1 മുതൽ ധനു 11 ) വരെ പൂർവ്വാധികം ഭംഗി യായി നടത്താൻ തീരുമാനിച്ച വിവരം ഭക്തിയാദര പൂർവ്വം അറിയിക്കുന്നു. ഭജന , ശാസ്താം പാട്ട് ,
ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ വിദ്യാരംഭം മേൽശാന്തി ശ്രീ.മണിയൻ പോറ്റി അവർകൾ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കുന്നു.
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സാവങ്ങളുടെ ഭാഗമായി വിവിധദിവസങ്ങളിലായി വിവിധ നൃത്ത വിദ്യാലയങ്ങൾ നടത്തിയ കല പരിപാടികൾ നടന്നു . വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ നൃത്ത പരിപാടികൾ അവതരിപ്പിച്ചു. നൃത്തവിദ്യാലയങ്ങൾ ആയ നടനം ഡാൻസ് അക്കാദമി ,ആശ്രാമാത്തിനും ത്രയംബക കലാക്ഷേത്രത്തിനും വിദ്യാർത്ഥികൾക്കും ദൈവനാമത്തിൽ ഉള്ള കൃതജ്ഞത അറിയിക്കുന്നു. https://youtu.be/jaHt0HeOZXI
ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സവം എട്ടാം ദിവസം ശ്രീ. ഉണ്ണി രാജ് ,ആശ്രാമം നടത്തിയ ഗീത പ്രഭാഷണം https://youtu.be/x6vtbjRRU7g
ആശ്രാമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗണപതി കോവിലിൽ നടത്തപ്പെടുന്ന വിനായക ചതുർത്തി മഹോത്സവത്തിന്റെ നോട്ടീസ് ഉപദേശക സമിതി പ്രസിഡന്റ് ശ്രീ സുരേഷ് ബി യും സെക്രട്ടറി ശ്രീ എം അനിൽകുമാറും ചേർന്ന് അഡ്വ ജി വേണുഗോപാലിനും , ശ്രീ റ്റി എസ് ദേവ ദത്തനും നൽകി ഉൽഘാടനം നിർവഹിച്ചു. ശ്രീ ശരത് രാജ് , ശ്രീ സജിത്ത് ആർ, ശ്രീ സുനു സുകുമാരൻ , ശ്രീ ജി രാജീവ്,