ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ സഹസ്ര കലശാഭിഷേകം
ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ 2022 ഓഗസ്റ്റ് 11 മുതൽ സഹസ്രകലശാഭിഷേകം ആരംഭിക്കുന്നു. ആറു ദിവസം നീണ്ടുനിൽക്കുന്ന ഈ ചടങ്ങുകൾ ഓഗസ്റ്റ് മാസം 16 വരെ നീളും. 50 ഓളം വൈദികർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെയും മേൽശാന്തി ബ്രഹ്മശ്രീ H .കൃഷ്ണൻ പോറ്റിയുടേയും നേതൃത്വത്തിലാണ് ഈ ബ്രിഹത്കർമ്മം നിർവഹിക്കുന്നത്. ക്ഷേത്രത്തിൽ പ്രതിഷ്ഠിതമായ വിഗ്രഹത്തിൽ ആവാഹിക്കപെട്ട ശ്രീകൃഷ്ണ ചൈതന്യത്തിന് പതിന്മടങ്ങ് വർദ്ധനവ് ഉണ്ടാകുവാൻ സഹായിക്കുന്ന ഈ ചടങ്ങുകൾ