കുചേല ദിനം
ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയായ വരുന്ന ഡിസംബർ 21ആം തീയതി കുചേല ദിനമായി ആചരിക്കുന്നു .ദാരിദ്ര്യ നിർമാർജനത്തിനായി ഭഗവാന് അവിൽ നിവേദിക്കുന്നത് ഏറ്റവും വിശിഷ്ടമായി കരുതപ്പെടുന്നു.
ധനുമാസത്തിലെ ആദ്യ ബുധനാഴ്ചയായ വരുന്ന ഡിസംബർ 21ആം തീയതി കുചേല ദിനമായി ആചരിക്കുന്നു .ദാരിദ്ര്യ നിർമാർജനത്തിനായി ഭഗവാന് അവിൽ നിവേദിക്കുന്നത് ഏറ്റവും വിശിഷ്ടമായി കരുതപ്പെടുന്നു.
അശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ കൃഷ്ണപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി )ആഘോഷം. ഡിസംബർ 4 നു രാവിലെ 9 മണിക്ക് ഏകാദശി വിളക്ക്. 11മണിക്ക് കളഭാഭിഷേകം. 12.30 നു. ഉച്ചഭക്ഷണം. ഏകാദശി സമയം 3.12.22 രാവിലെ 5.40 മുതൽ 4.12.22 .5.35 am വരെ ഉച്ച ഭക്ഷണം നേർച്ചയായി നടത്തുന്നത്: ശ്രീമാൻ അശ്രാമം സജീവ്. അദ്വൈതം. അശ്രാമം.
ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള മൈനർ മണക്കാട് ശാസ്താക്ഷേത്രത്തിലെ മണ്ഡലപൂജ മഹോത്സവം 17.11.2022 വ്യാഴാഴ്ച ആരംഭിക്കുന്നു.തുടർന്നുള്ള 41 ദിവസം വൈകുന്നേരം 7 മണി മുതൽ ഭജനാ,ശാസ്താംപാട്ട് തുടങ്ങിയ കലാരൂപങ്ങളുംവിശേഷാൽ പൂജകളും ലഘു ഭക്ഷണ വിതരണവും ഉണ്ടായിരിക്കും.എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
അറിയിപ്പ് :08.11.2022 ചൊവ്വാഴ്ച ചന്ദ്രഗ്രഹണംആയതിനാൽ വൈകിട്ട് ആറ് ഇരുപത്തി അഞ്ചിന്ശേഷമേ ക്ഷേത്രനട തുറക്കുകയുള്ളൂ.
തിരുവിതാംകൂർ ദേവസ്വ ബോർഡ് ആശ്രമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മണക്കാട് ദേവസ്വ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല വിളക്ക് മഹോത്സാവം 2022 മണ്ഡല ചിറപ്പ് മഹോത്സാവത്തോടു അനുബന്ധിച്ചു ചിറപ്പ് ,കഞ്ഞിസദ്യ ,ശാസ്താംപാട്ട് ,ഭജന ,ദീപാലങ്കാരം എന്നിവ വഴിപാട് ആയി നടത്താൻ ആഗ്രഹിക്കുന്നവർ ഉപദേശക സമിതിയുമായി ബന്ധപ്പെടുക. പ്രസിഡന്റ് : പി. ശ്രീവർദ്ധനൻ : 9446596615 സെക്രട്ടറി : ജി.കൃഷ്ണദാസ് : 9037337567 ചിറപ്പ് കൺവീനർ : സച്ചിൻ കുമാർ : 8086314165
ആശ്രമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവഗ്രഹങ്ങളുടെ അഷ്ടബന്ധത്തിനുണ്ടായ ജീർണത പരിഹരിക്കാനുള്ള പൂജാകർമ്മങ്ങൾ സഹസ്രകലശാഭിഷേക കർമങ്ങളുടെ ഭാഗമായി പൂർത്തീകരിച്ചുവല്ലോ.ഇനി അവ ഇളക്കി അഷ്ടബന്ധം(ചെഞ്ചില്യക്കൂട്ട് )ഉപയോഗിച്ചു ഉറപ്പിക്കുന്ന കർമ്മം 2022 ഒക്ടോബർ 11(1198കന്നി 25)ന് രാവിലെ 11.30 കഴിഞ്ഞു 12.50 നകമുള്ള ശുഭമുഹൂർത്തത്തിൽ നടത്തുന്നതാണ്.എല്ലാ ഭക്തജനങ്ങളും തദവസരത്തിൽ സന്നിഹിതരായി ഭഗവാൻ്റെ കൃപാകടാക്ഷങ്ങൾക്ക് പത്രീഭൂതരാകണമെന്ന് താല്പര്യപ്പെടുന്നു.
2023 ലെ ആശ്രാമം ക്ഷേത്ര ഉത്സവും കൊല്ലം പൂരവും ഏപ്രിൽ 7 വെള്ളിയാഴ്ച ( 1198 മീനം 24 ) ആരംഭിച്ചു 2023 ഏപ്രിൽ 16 (2 മേടം 1198 ) ഞായറാഴ്ച കൊല്ലം പൂരത്തോടെ അവസാനിക്കുന്നു .ശനിയാഴ്ചയായിരിക്കും വിഷു .
ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ 2022 ഓഗസ്റ്റ് 11 മുതൽ സഹസ്രകലശാഭിഷേകം ആരംഭിക്കുന്നു. ആറു ദിവസം നീണ്ടുനിൽക്കുന്ന ഈ ചടങ്ങുകൾ ഓഗസ്റ്റ് മാസം 16 വരെ നീളും. 50 ഓളം വൈദികർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രമേശ് ഭാനു ഭാനു പണ്ടാരത്തിലിന്റെയും മേൽശാന്തി ബ്രഹ്മശ്രീ H .കൃഷ്ണൻ പോറ്റിയുടേയും നേതൃത്വത്തിലാണ് ഈ ബ്രിഹത്കർമ്മം നിർവഹിക്കുന്നത്. ക്ഷേത്രത്തിൽ പ്രതിഷ്ഠിതമായ വിഗ്രഹത്തിൽ ആവാഹിക്കപെട്ട ശ്രീകൃഷ്ണ ചൈതന്യത്തിന് പതിന്മടങ്ങ് വർദ്ധനവ് ഉണ്ടാകുവാൻ സഹായിക്കുന്ന ഈ ചടങ്ങുകൾ
ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ ഈ വർഷത്തെ നിറപുത്തരി ചടങ്ങുകൾ നാളെ(4 /8 /2022 ,1197 കർക്കടകമാസം 19 നു ) രാവിലെ 5 :40 - 6 മാണിക്കും മധ്യെ നടക്കും